റെസ്റ്റോറന്റുകളിൽ നിന്നുള്ള കമ്മീഷൻ 2 മുതൽ 6 % വരെ ഉയർത്തണമെന്ന ആവശ്യവുമായി സൊമാറ്റോ. കമ്മീഷൻ വർദ്ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നും ഇക്കാര്യം സൊമാറ്റോയുമായി ചർച്ച നടത്തുമെന്നും നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് കബീർ സൂരി അറിയിച്ചു.
കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ ഭക്ഷണം കഴിക്കാൻ റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും ആളുകൾ തടിച്ചുകൂടാൻ തുടങ്ങിയതോടെ സൊമാറ്റോയുടെ ഡെലിവറികൾ കുറഞ്ഞു. തുടർന്ന് മൂന്നാം പാദത്തിൽ കമ്പനിക്ക് വലിയ നഷ്ടമുണ്ടായി. ഇതിന്റെ പശ്ചാത്തലത്തിലാണ് കമ്മിഷൻ വർദ്ധിപ്പിക്കണമെന്ന ആവശ്യം കമ്പനി മുന്നോട്ട് വച്ചിരിക്കുന്നത്.