തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ മെഡിക്കൽ കോളേജിൽ വരെ പാർട്ടിക്കാരെ കുത്തി കയറ്റുന്ന നടപടിക്കെതിരെ യുവമോർച്ചയുടെ ഉപരോധം.
തലസ്ഥാന നഗരിയിലെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അറ്റൻഡർ ഗ്രേഡ് സെക്കൻഡ് നിയമനത്തിന് പാർട്ടി സെക്രട്ടറിയുടെ കത്ത് വേണം.
പരീക്ഷകൾ എഴുതി വർഷങ്ങളായി റാങ്ക് ലിസ്റ്റിൽ നിൽക്കുന്ന ഉദ്യോഗാർത്ഥികളെ തഴഞ്ഞു കൊണ്ടാണ് മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകരെയും അവരുടെ ബന്ധുക്കളെയും നിയമിക്കാൻ വേണ്ടി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ നടത്തിയ ഇന്റർവ്യൂ ഹാളിൽ കയറി യുവമോർച്ച പ്രവർത്തകർ തടഞ്ഞു.
വീണ്ടും ഇന്റർവ്യൂ നടത്താൻ ശ്രമിച്ച അധികൃതരെ യുവമോർച്ച പ്രവർത്തകർ ഉപരോധിച്ചു. തുടർന്ന് ഇന്റർവ്യൂ നിർത്തിവച്ചു.വ്യക്തമായ മാർഗനിർദേശം ഇല്ലാതെ ഇന്റർവ്യൂ നടത്താൻ സാധിക്കില്ല എന്ന് പറഞ്ഞുകൊണ്ട് ഉപരോധം തുടർന്ന യുവമോർച്ച ജില്ലാ പ്രസിഡന്റ് ആർ സജിത്ത്, ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് നന്ദു, വലിയവിള ആനന്ദ് , പൂവച്ചൽ ആജി, ചൂണ്ടിക്കൽ ഹരി, രാഹുൽ, മലയിൻകീഴ് വിനോദ് , ആറ്റുകാൽ ശ്യാം, കൈപ്പള്ളി വിഷ്ണു,
തുടങ്ങിയ നേതാക്കളെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്ത് എ.ആർ ക്യാമ്പിലേക്ക് നീക്കി.
