
ദുബായ്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിയെ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മെഡല്‍ നല്കി ആദരിച്ചു.
സമൂഹങ്ങളെ ശാക്തീകരിക്കാനും സാമൂഹിക ക്ഷേമ പരിപാടികള്‍ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഫാദേഴ്സ് എന്‍ഡോവ്മെന്റ് പ്രൊജക്റ്റ് ഉള്‍പ്പെടെയുള്ള വിവിധ ജീവകാരുണ്യ പദ്ധതികളെ പിന്തുണച്ചതു കണക്കിലെടുത്താണ് ആദരം.
ജീവകാരുണ്യ, മാനുഷിക പദ്ധതികളിലൂടെ സമൂഹത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്തുന്ന വ്യക്തികള്‍ക്ക് നല്കുന്ന അംഗീകാരമാണ് ഷെയ്ഖ് മുഹമ്മദിന്റെ പേരിലുള്ള ഈ മെഡല്‍.
