തൊടുപുഴ: ഇടുക്കി ചിന്നക്കനാലിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം തുടലിൽ കെട്ടിയ നിലയിൽ കണ്ടെത്തി. 301 കോളനിയിൽ താമസിക്കുന്ന തൊട്ടിയിൽ തരുണിനെ(25) ആണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
വീടിന്റെ ജനാലയിൽ കെട്ടിയിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് നിന്ന് ഒരു വടിയും കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരമാണ് മൃതദേഹം നാട്ടുകാർ കണ്ടത്. ശാന്തൻപാറ പൊലീസ് അന്വേഷണ നടപടികൾ ആരംഭിച്ചു.