
സുല്‍ത്താന്‍ബത്തേരി: എം ഡി എം എയുമായി യുവാക്കളെ ബത്തേരി പൊലീസ് പിടികൂടി. കുപ്പാടി കാരായി കാരക്കണ്ടി വീട്ടില്‍ കെ ശ്രീരാഗ് (22), ചീരാല്‍ താഴത്തുര്‍ അര്മാടയില് വീട്ടില്‍ മുഹമ്മദ് സഫ്വാന് (19) എന്നിവരാണ് കഴിഞ്ഞ ദിവസം വൈകുന്നേരം മുത്തങ്ങക്ക് അടുത്ത പൊന്‍കുഴിയില്‍ നടത്തിയ വാഹന പരിശോധനക്കിടെ പിടിയിലായത്. ഇരുവരും മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച കെ എല്‍ 05 ഡി 756 കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘത്തില്‍ നിന്നും 0.89 ഗ്രാം എം ഡി എം എയാണ് കണ്ടെടുത്തത്.
കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നവര്‍ക്കായി സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമായി വയനാട്ടിലെ അതിര്‍ത്തി ചെക്പോസ്റ്റുകളിലെല്ലാം പൊലീസും എക്സൈസും പഴുതടച്ച പരിശോധനകളാണ് സംഘടിപ്പിച്ച് വരുന്നത്. കേരളത്തിലേക്ക് വരുന്ന ബസ്സുകളെല്ലാം ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. ഇതിന് പുറമെ സംശയിക്കുന്ന ചരക്കുവാഹനങ്ങളെയും പരിശോധിച്ചതിന് ശേഷമാണ് കടത്തിവിടുന്നത്.
