യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽന്റെ യൂത്ത് കെയർ ൽ പ്രഖ്യാപിച്ച 100 ടിക്കറ്റ് പദ്ധതിയിൽ ബഹ്റൈൻ ഒഐസിസി യൂത്ത് വിങ് ഏറ്റെടുത്ത 10 ടിക്കറ്റ് ന്റെ ഭാഗമായാണ് കഴിഞ്ഞ നാലു മാസത്തോളമായി തൊഴിൽ നഷ്ടപെട്ടത് കാരണം സാമ്പത്തിക ബുദ്ദിമുട്ട് അനുഭവിച്ചിരുന്ന വയനാട് സ്വദേശിയായ ബാബു ഷംസുദ്ദീനും കുടുംബത്തിനും ഒരു ടിക്കറ്റ് നൽകിയത്..ഇന്നലെ കോഴിക്കോട്ടേക്ക് പോയ വിമാനത്തിലാണ് ഈ കുടുംബം യാത്ര ചെയ്യുന്നത്..മീഡിയ വൺ ആണ് ഈ കുടുംബത്തിന്റെ അവസ്ഥ വിവരിച്ചു കൊണ്ട് റിപ്പോർട്ട് നൽകിയത്..ഈ കുടുംബത്തിനാവശ്യമായ മറ്റു മൂന്നു ടിക്കറ്റുകൾ മാധ്യമവും കെഎംസിസിയും കേരളീയ സമാജവും നൽകി. ഒഐസിസി ഗ്ലോബൽ സെക്രട്ടറി രാജു കല്ലുംപുറം ടിക്കറ്റ് കൈമാറി..ഒഐസിസി പ്രസിഡന്റ് ബിനുകുന്നന്താനം ,ജന സെക്രട്ടറി ഗഫൂർ ഉണ്ണികുളം ,യൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം ,സെക്രട്ടറി നിസാർ കുന്നംകുളത്തിങ്ങൽ , സൽമാനുൽ ഫാരിസ്,മുഹമ്മദ് ഷെമീം എന്നിവർ പങ്കെടുത്തു…
സഹായിച്ച എല്ലാവരോടും ഏറെ നന്ദിയുണ്ടെന്ന് ബാബു ശംസുദ്ധീൻ പറഞ്ഞു
Trending
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു