കോഴിക്കോട്: കോഴിക്കോട് വടകരയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് ഉത്തരമേഖലാ ഐജിയുടെ പ്രാഥമിക റിപ്പോർട്ട്. സജീവന് പ്രഥമശുശ്രൂഷ നൽകുന്നതിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നാണ് ഐജിയുടെ കണ്ടെത്തൽ. നെഞ്ചുവേദന അനുഭവപ്പെടുന്നതായി പലതവണ പറഞ്ഞിട്ടും പൊലീസ് ഇത് ഗൗരവമായി എടുത്തില്ല. സഹായിക്കാൻ ശ്രമിച്ചവരെ പിന്തിരിപ്പിച്ചു. സജീവൻ പരിഗണന നൽകിയില്ലെന്നും ഗുരുതരമായ വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യം ബോധ്യപ്പെട്ടതിനെ തുടർന്ന് എസ്.ഐ ഉൾപ്പെടെ മൂന്ന് പോലീസുകാരെ സസ്പെൻഡ് ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടിയുടെ വിശദാംശങ്ങൾ സഹിതം റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരിൽ നിന്ന് പൊലീസിന് ലഭിച്ച പ്രാഥമിക വിവരമനുസരിച്ച് സജീവന്റെ മരണം ഹൃദയാഘാതം മൂലമാണെന്നാണ്.
Trending
- ബഹ്റൈന്‍ എയര്‍പോര്‍ട്ട് റോഡുകളുടെ നവീകരണം ഉടന്‍ ആരംഭിക്കും
- മനാമയിലെ കെട്ടിടങ്ങളുടെ സമഗ്ര സുരക്ഷാ സര്‍വേ നടത്തും
- മദ്ധ്യപൗരസ്ത്യ മേഖലയുടെ സുരക്ഷ: മനാമ ഉച്ചകോടിയില്‍ പലസ്തീന് വിദേശകാര്യ മന്ത്രി പങ്കെടുക്കും
- മനുഷ്യക്കടത്ത് വിരുദ്ധ പരിശീലന കേന്ദ്രത്തെ സഹായിക്കാന്‍ എല്‍.എം.ആര്.എയും ഐ.ഒ.എമ്മും കരാര്‍ ഒപ്പുവെച്ചു
- ആഡംബര വാച്ചുകള്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമം: രണ്ടുപേരുടെ വിചാരണ തുടങ്ങി
- ഹരേ ഷ്തായയില് ബി.ഡി.എഫ്. വെടിവെപ്പ് പരിശീലനം നടത്തും
- ഹൗറത്ത് അഅലിയിലെ പാര്‍ക്കുകളില്‍ സോളാര്‍ വിളക്കുകാലുകള്‍ സ്ഥാപിക്കും
- ബഹ്റൈനില്‍ പുതിയ മാധ്യമ നിയമത്തിന് ശൂറ കൗണ്‍സിലിന്റെ അംഗീകാരം

