
മനാമ: യൂത്ത് ഇന്ത്യ എഫ് സി സംഘടിപ്പിച്ച യൂത്ത് കപ്പ് സീസൺ വണിൽ 3 – 1 ന് സ്റ്റാർസ് എഫ് സിയെ പരാജയപ്പെടുത്തി അറാദ് എഫ് സി ജേതാക്കളായി. വിജയികൾക്ക് യൂത്ത് ഇന്ത്യ പ്രസിഡന്റ് അനീസ് വി കെ, ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ സെക്രട്ടറി യൂനുസ് രാജ് എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. കെ എഫ് എ യിൽ രജിസ്റ്റർ ചെയ്ത 32 അമേച്ചർ ടീമുകളെ പങ്കെടുപ്പിച്ചാണ് നാല് ദിവസം നീണ്ട ടൂർണമെന്റ് സംഘടിപ്പിച്ചത്.ടൂർണമെന്റിന്റെ മികച്ച കളിക്കാരനായി അറാദ് എഫ് സിയുടെ അജു തിരഞ്ഞെടുക്കപ്പെട്ടുഅറാദ് എഫ് സി യുടെ അഫ്സൽ ആണ് മികച്ച ഗോൾ കീപ്പർ അറാദ് എഫ് സിയുടെ തന്നെ ജില്ഷാദ് 9 ഗോൾ അടിച്ചു കൊണ്ട് ടോപ് ഗോൾ സ്കോറർ ആയും മികച്ച ഡിഫന്റർ ആയി സ്റ്റാർസ് എഫ് സിയുടെ ആദിലിനെയും അരീക്ക് മലബാർ എഫ് സി ടീം ഫെയർ പ്ലേ അവാർഡും നേടി.
പ്രവാസി വെൽഫെയർ ബഹ്റൈൻ പ്രസിഡന്റ ബദറുദ്ദീൻ പൂവാർ, സാമൂഹ്യ പ്രവർത്തകൻ ബഷീർ അമ്പലായി, മുസ്തഫ പടവ് , കേരള ഫുട്ബോൾ അസോസിയേഷൻ റഫറി ഷിഹാസ് ബിന് അബ്ദു സമദ് തുടങ്ങിയവർ അതിഥികളായെത്തിവൈ ഐ എഫ് സി പ്രസിഡന്റ് അജ്മൽ, സെക്രട്ടറി ഇജാസ്, മാനേജർ സിറാജ് കിഴുപ്പിളളിക്കര ,വൈസ് പ്രസിഡന്റ് സവാദ് സ്പോർട്സ് വിങ് കൺവീനര്കഓർഡിനേറ്റർ സിറാജ് വെണ്ണാറോഡി , കൂടെ സലീൽ ,റാഷിഖ് ,ഹരീഷ് എന്നിവരും ടൂർണമെന്റിനു നേതൃത്വം കൊടുത്തു.
