തിരുവനന്തപുരം: സിൽവർലൈൻ അതിവേഗ റെയിൽ പദ്ധതിക്കെതിരെയുള്ള കോൺഗ്രസ് സമരത്തെ സിപിഎം ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമർത്താനുള്ള ശ്രമമാണ് കണ്ണൂരിൽ കണ്ടത്. കണ്ണൂരിൽ ജനാധിപത്യ രീതിയിൽ സമരം ചെയ്ത യൂത്ത് കോൺഗ്രസ് നേതാക്കളെ സിപിഎം ക്രിമിനലുകൾ ക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് എ. കെ. ജി സെന്ററിലേക്ക് മാർച്ച് നടത്തിയത് . ഡിസിസി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് പാളയത്ത് പോലീസ് ബാറികേട്ത കെട്ടി തടഞ്ഞു. പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റവുമുണ്ടായി. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് സമരം നടത്തിയത്.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട്, സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. എസ് നുസൂർ, സംസ്ഥാന ഭാരവാഹികളായ വിനോദ് കോട്ടുകാൽ, ഷജീർ നേമം, അനീഷ് കാട്ടാക്കട, ടി. ആർ രാജേഷ്, ശംഭു പാൽകുളങ്ങര, മഹേഷ് രാജാജിനഗർ, ജില്ലാ ഭാരവാഹികളായ പ്രശോബ്, മാഹീൻ പഴഞ്ചിറ, അക്രം അർഷാദ്, കിരൺദേവ് എന്നിവർ നേതൃത്വം നൽകി.
