കോയമ്പത്തൂർ: മാലപൊട്ടിക്കല്‍ പതിവാക്കിയ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍ റഹ്മാൻ പിടിയില്‍. കുനിയമൂത്തൂര്‍ കെ.ജി.കെ റോഡിലെ പലചരക്ക് കടയില്‍ ഇരുചക്രവാഹനത്തിലെത്തിയ രണ്ടംഗ സംഘം വഴി ചോദിക്കാനെന്ന വ്യാജേനെ വരികയും ഉടമ ധനലക്ഷ്മിയെന്ന സ്ത്രീയുടെ അഞ്ചര പവന് തൂക്കമുള്ള മാലപൊട്ടിച്ചു കടക്കുകയായിരുന്നു. ധനലക്ഷ്മിയുടെ കരച്ചില്‍കേട്ട ഭര്‍ത്താവ് ശെല്‍വകുമാറും നാട്ടുകാരും ഓടിയെത്തിയെങ്കിലും മാലമോഷ്ടാക്കള് കടന്നുകളഞ്ഞു. പ്രദേശത്തെ സി.സി.ടി.വി. ക്യാമറകള്‍ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിലാണ് നേതാവിന്റെ മാലപൊട്ടിക്കല്‍ വെളിച്ചത്തായത്. പ്രദേശത്തെ കടയിലെ ജീവനക്കാരനായ 17 വയസുകാരനാണ് ഇരുചക്രവാഹനം ഓടിച്ചിരുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫൈസല്‍ റഹ്മാനാണ് മാലപൊട്ടിച്ചതെന്നു വ്യക്തമായി.പിറകെ പൊലീസ് അറസ്റ്റ് ചെയ്തു. കുനിയമുത്തൂരും പരിസരങ്ങളിലുമായി 5 മാലപ്പൊട്ടിക്കല്‍ കേസുകളുമായി ഇരുവര്‍ക്കും ബന്ധമുണ്ടെന്നും പൊലീസ് അറിയിച്ചു.
