സുല്‍ത്താന്‍ ബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ മയക്കുമരുന്നുമായി യുവാവ് പിടിയില്‍.കോഴിക്കോട് ഒളവണ്ണ സ്വദേശി ലബീബുല്‍ മുബാറക് ആണ് പിടിയിലായത്. സുല്‍ത്താന്‍ ബത്തേരി സെന്‍ട്രല്‍ ടൂറിസ്റ്റ് ഹോമില്‍ നിന്നാണ് മുബാറക്കിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വയനാട് എസ്പിയുടെ സ്ക്വാഡും ബത്തേരി പൊലീസും ചേര്‍ന്നാണ് അറസ്റ്റ് നടത്തിയത്.
യുവാവില്‍ നിന്നും 115 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. ഓണത്തിനോട് അനുബന്ധിച്ച് ജില്ലയില്‍ പ്രത്യേക പരിശോധനകള്‍ നടന്നുവരികയായിരുന്നു. ഇതിന്റെ ഭാഗമായാണ് ടൂറിസ്റ്റ് ഹോമിലും റെയ്ഡ് നടന്നത്. കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നും ബത്തേരി വഴി കേരളത്തിലേക്ക് വ്യാപകമായി ലഹരി മരുന്ന് എത്തുന്നുണ്ടെന്നാണ് എക്സൈസിന്റേയും പൊലീസിന്റേയും കണ്ടെത്തല്‍. ജില്ലയില്‍ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.