മലപ്പുറം: തിരൂർ കേന്ദ്രീകരിച്ചുള്ള ലോട്ടറി ചൂതാട്ട സംഘത്തിനായി മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കിയ എഞ്ചിനീയറിംഗ് ബിരുദധാരി അറസ്റ്റിൽ.
പള്ളിക്കൽബസാർ സ്വദേശി ആലിശ്ശേരിപ്പുറായ് ഷഹലിനെയാണ് (25) ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസിന്റെ നിർദ്ദേശപ്രകാരം അറസ്റ്റ് ചെയ്തത്. തിരൂർ ഡിവൈഎസ്പി കെ.എം ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിരുവനന്തപുരത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ദിവസങ്ങളിൽ ലോട്ടറി കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത രണ്ട് പ്രതികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഷഹലിനെ അറസ്റ്റ് ചെയ്തത്. സംഘത്തിലെ പ്രധാന കണ്ണിയായ തിരൂര്‍ കണ്ണംകുളം സ്വദേശി കുണ്ടനി അഹമ്മദ് ഷാഫിയെയാണ് (36) കഴിഞ്ഞദിവസം പോലീസ് അറസ്റ്റുചെയ്തത്.