കൊച്ചി: കോളജ് വിദ്യാർഥികൾക്കിടയിൽ ഉൾപ്പെടെ സിന്തറ്റിക് ലഹരിമരുന്ന് എത്തിച്ച് വിൽപന നടത്തുന്ന യൂട്യൂബ് വ്ലോഗറായ യുവതി എക്സൈസ് പിടിയിൽ. കുന്നത്തുനാട് കാവുംപുറം വയനത്തറ വീട്ടിൽ സ്വാതി കൃഷ്ണ (28) ആണ് അറസ്റ്റിലായത്. കാലടി എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം കാലടി മറ്റൂരിൽ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. യുവതിയിൽനിന്ന് 2.781 ഗ്രാം എംഡിഎംഎ, 20 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. ഏറെ നാളായി സ്വാതി കൃഷ്ണ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രിവന്റീവ് ഓഫിസർ ടി.വി. ജോൺസൺ, സിവിൽ എക്സൈസ് ഓഫിസർ രഞ്ജിത്ത് ആർ. നായർ, വനിതാ സിവിൽ എക്സൈസ് ഓഫിസർ കെ.എം. തസിയ, ഡ്രൈവർ സജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Trending
- സന്നിധാനത്തും പരിസരത്തുമായി 39,600 രൂപ പിഴ ഈടാക്കി; പുകവലിയും അനധികൃത പുകയില വസ്തുക്കളുടെ ഉപയോഗവും, കടുപ്പിച്ച് എക്സൈസ്
- രാഷ്ട്രപതിയെ കൂടാതെ സ്വന്തമായി പോസ്റ്റ് ഓഫീസുള്ള ഒരേയൊരാൾ; വർഷത്തിൽ 3 മാസം മാത്രം പ്രവർത്തനം, പോസ്റ്റുമാനുമുണ്ട് പ്രത്യേകത!
- രാഹുലിനെതിരായ ലൈംഗിക പീഡന പരാതി; പ്രതിഷേധമാർച്ച് നടത്തി ബിജെപി, പൊലീസിൽ കീഴടങ്ങണം എന്നാവശ്യം
- എന്ജിന് ടര്‍ബോ ചൂടായി പൊട്ടിത്തെറിച്ചു; ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി കോളജില്‍ ബസ് നന്നാക്കുന്നതിനിടെ മെക്കാനിക്ക് മരിച്ചു
- സര്‍ക്കാര്‍ സ്ഥാപനത്തെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റ്: ബഹ്റൈനില്‍ യുവതിക്ക് തടവുശിക്ഷ
- ബഹ്റൈനിൽ 169 ഡെലിവറി വാഹനങ്ങൾ പിടിച്ചെടുത്തു
- ബഹ്റൈന്‍ നീതിന്യായ മന്ത്രാലയവും യൂറോപ്യന്‍ യൂണിവേഴ്സിറ്റിയും സഹകരണ കരാര്‍ ഒപ്പുവെച്ചു
- ഗുരുവായൂര്‍ ഏകാദശി മഹോത്സവം; ഡിസംബര്‍ ഒന്നിന് ചാവക്കാട് താലൂക്കില്‍ പ്രാദേശിക അവധി



