കോട്ടയം: ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വാഴൂർ സ്വദേശി സുമിതാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഏപ്രിൽ 13 ന് പൊന്തൻപുഴ വനത്തിനു സമീപത്തായിരുന്നു ആക്രമണം. ഇടുക്കി അയ്യൻകോവിൽ സ്വദേശി സാബു മാത്യു, കൊടുങ്ങൂർ സ്വദേശി പ്രസീദ് എന്നിവരെ മണിമല പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുൻ വൈരാഗ്യത്തെ തുടർന്നാണ് ആക്രമമെന്ന് പോലീസ് പറഞ്ഞു.
.