കോഴിക്കോട്: കോഴിക്കോട് നന്മണ്ടയിൽ മുൻ ഭാര്യയെ ആക്രമിക്കാനെത്തിയ യുവാവ് ആളുമാറി ബാങ്ക് ജീവനക്കാരിയെ വെട്ടിപ്പരിക്കേൽപ്പിച്ചു. നന്മണ്ട സഹകരണ ബാങ്കിൽ വെച്ച് ഉച്ചയോടെയാണ് സംഭവമുണ്ടായത്. കൈക്ക് പരിക്കേറ്റ ക്ലാർക്ക് ശ്രീഷ്മയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഇവരെ ആക്രമിച്ച നന്മണ്ട സ്വദേശി ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ മുൻ ഭാര്യ ഇതേ ബാങ്കിൽ ജീവനക്കാരിയാണ്. ഇരുവരും നേരത്തെ വിവാഹ മോചിതരായിരുന്നു. ഇവരെ ആക്രമിക്കാനെത്തിയ ബിജു ആളുമാറിയാണ് ബാങ്കിലെ മറ്റൊരു ജീവനക്കാരിയായ ശ്രീഷ്മയെ വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.