ആലപ്പുഴ: ആലപ്പുഴ പൂച്ചാക്കലിൽ ഏഴംഗ സംഘത്തിൻ്റെ ആക്രമണത്തിൽ യുവാവ് മരിച്ചു. തൈക്കാട്ടുശേരി രോഹിണിയിൽ വിപിൻ ലാൽ (37) ആണ് മരിച്ചത്. പ്രതികളിൽ ഒരാളായ സുജിത്തിനെ അറസ്റ്റ് ചെയ്തു.
ഒരു പെൺകുട്ടിക്ക് മോശം സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങൾ തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. ഇതാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് നിഗമനം. കൊലയ്ക്കു പിന്നിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ് അറിയിച്ചു. മാലിന്യം കൊണ്ടു പോകുന്ന ടാങ്കർ ലോറിയുടെ ഉടമയാണ് മരിച്ച വിപിൻ ലാൽ.
