ഗൂഡല്ലൂർ: തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഓവാലി പഞ്ചായത്തിലെ പെരിയ ചൂണ്ടിയിൽ സ്വദേശി പ്രശാന്ത് (25) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10.45ന് ആയിരുന്നു സംഭവം. സമീപത്തെ ക്ഷേത്രത്തിൽ നിന്ന് വീട്ടിലേക്ക് വരുമ്പോൾ കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പ്രശാന്തിനെ ഊട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിൽസയിലിരിക്കെ ഇന്ന് രാവിലെ ആറുമണിയോടെ മരിച്ചു. ഒരാഴ്ചയ്ക്കിടെ മൂന്ന് പേരാണ് ഗൂഡല്ലൂരിൽ മാത്രം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു.
Trending
- ഗള്‍ഫ് സംഘര്‍ഷം: ബഹ്റൈനികള്‍ ജാഗ്രത പാലിക്കണമെന്ന് എസ്.സി.ഐ.എ.
- വ്യാജ ടെന്‍ഡര്‍ ഇമെയിലുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക: ബഹ്റൈനിലെ കമ്പനികളോട് ആഭ്യന്തര മന്ത്രാലയം
- ബഹ്റൈന്‍ ഗള്‍ഫ് സംഘര്‍ഷത്തിന്റെ ഭാഗമല്ല: ആഭ്യന്തര മന്ത്രി
- സി.ബി.ബിയുടെ ഉന്നത തസ്തികകളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാളധികം
- അല്‍ ബുദയ്യ തീരത്ത് പിഞ്ചുകുഞ്ഞ് മുങ്ങിമരിച്ചു
- അവസാന ഘട്ടത്തില്‍ വെടിപൊട്ടിച്ച് എം.വി. ഗോവിന്ദന്; നിലമ്പൂരില്‍ ചൂടേറിയ ചര്‍ച്ചയായി ആര്.എസ്.എസ്. ബന്ധം
- വിദേശത്ത് കുടുങ്ങിയ ബഹ്റൈനികളെ നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമത്തില്‍ വിദേശകാര്യ മന്ത്രാലയം
- ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മലയാളം പാഠശാല; റിഫ കേമ്പസ് പ്രവേശനോത്സവം സംഘടിപ്പിച്ചു