
കഴക്കൂട്ടം: ദേശീയപാതയിൽ പള്ളിപ്പുറം സി.ആർ.പി.എഫിനടുത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മുരുക്കുംപുഴ ഇടവിളാകം മാവിള വീട്ടിൽ തുളസീധരന്റെയും സനിലയുടെയും മകൻ സൈജു (41)ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി പത്തരമണിയോടെയാണ് സി.ആർ.എഫിനടുത്ത് കുത്തനെ ഇറക്കത്താണ് അപകടം.
പള്ളിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും തിരുവനന്തപുരത്ത് നിന്ന് വർക്കല ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാത്തിന്റെ ഇരുവാഹനത്തിന്റെയും മുൻഭാഗം പൂർണമായി തകർന്നു.
സംഭവ സ്ഥലത്ത് വച്ച് തന്നെ സൈജു മരിച്ചു. അടുത്തിടെ ഗൾഫിൽ നിന്ന് നാട്ടിലെത്തിയതായിരുന്നു. അവിവാഹിതനാണ്. മംഗലപുരം പൊലീസ് എത്തി മൃനാതദേഹം മെഡിക്കൽകോളേജിലേക്ക് മാറ്റി. ഏക സഹോദരി സജ.
