
പെരിന്തല്‍മണ്ണ: ഒറ്റയ്ക്ക് താമസിക്കുന്ന യുവതിയെ വീട്ടിലെത്തി ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. താഴേക്കോട് മാരമ്പറ്റ കോളനിയിലെ കൃഷ്ണന്‍കുട്ടി(38) യെയാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. അസുഖംകൊണ്ട് യുവതി പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് നാലു മാസം ഗര്‍ഭിണിയാണെന്ന് മനസ്സിലായതെന്ന് പോലീസ് പറഞ്ഞു. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതിനാലാണ് പോലീസില്‍ പരാതിപ്പെടാതിരുന്നത്. ഡോക്ടര്‍ പോലീസില്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുകയും പ്രതിയ അറസ്റ്റ് ചെയ്യുകയുമായിരുന്നു.


