തിരുവനന്തപുരം: 80 വയസ്സുള്ള വയോധികയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. വഴയില സ്വദേശിയായ പ്രമോദിനെയാണ് (35) പേരൂര്‍ക്കട പോലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ 30ന് വൈകീട്ട് വയോധികയുടെ വീട്ടില്‍ വച്ചാണ് പ്രതി പീഡിപ്പിച്ചത്.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പേരൂര്‍ക്കട പോലീസ് ഇന്‍സ്പെക്ടര്‍ സൈജുനാഥിെന്റ നേതൃത്വത്തില്‍ എസ്.ഐമാരായ സുനില്‍, സഞ്ജു ജോസഫ്, ജയേഷ്, മോനിഷ്, എ.എസ്.ഐ അനിക്കുട്ടന് നായര്‍, സി.പി.ഒമാരായ അനൂപ്, രജനി കുമാരി എന്നിവരടങ്ങിയ
പോലീസ് സംഘമാണ് പിടികൂടിയത്.