അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് കാക്കാഴം പുതുവൽ സന്തോഷാണ്(46) കൊല്ലപ്പെട്ടത്. സഹോദരൻ ബിസിയെ പോലീസ് തിരയുന്നു. ശനിയാഴ്ച ഉച്ചക്ക് 2.15 ഓടെ കാക്കാഴം കടപ്പുറത്തായിരുന്നു സംഭവം.
ഇരുവരും തമ്മിൽ നടന്ന സംഘർഷത്തിനൊടുവിൽ ബിസി, സന്തോഷിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അടിച്ച ശേഷം ബിസി ഓടിപ്പോയി. ഇതുവഴി വന്ന സമീപവാസിയാണ് സന്തോഷ് രക്തത്തിൽ കുളിച്ചു കിടക്കുന്നത് കണ്ടത്. പിന്നീട് വിവരമറിയിച്ചതിനെത്തുടർന്ന് എത്തിയ അമ്പലപ്പുഴ പോലീസ് സന്തോഷിൻ്റെ മൃതദേഹം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി.
സംഭവ സ്ഥലത്തു നിന്ന് അടിക്കാൻ ഉപയോഗിച്ച ഇരുമ്പ് പൈപ്പും കണ്ടെടുത്തിട്ടുണ്ട്.