കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ടെക് ലോകത്തെ സംസാരം ചാറ്റ് ജിപിടിയെക്കുറിച്ചായിരുന്നു. ഗൂഗിളിന്റെ സെർച്ച് എഞ്ചിനു ചാറ്റ് ജിപിടി ഭീഷണിയാകുമോ എന്നതിനെക്കുറിച്ചും ചർച്ചകൾ വ്യാപകമായിരുന്നു. ചാറ്റ് ജിപിടിയുമായുള്ള മത്സരത്തെ മറികടക്കാൻ ഗൂഗിൾ അതിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോജക്റ്റുകളും ത്വരിതപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെയാണ് ചാറ്റ് ജിപിടിയ്ക്ക് എതിരാളിയായി എഐ സാങ്കേതിക വിദ്യയോടുകൂടിയ യൂചാറ്റ് അവതരിപ്പിച്ചിരിക്കുകയാണ് യൂ.കോം.
ഗൂഗിളിന് സമാനമായ 2021ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഒരു സെര്‍ച്ച് എഞ്ചിനാണ് യു.കോം. ഇവര്‍ സെര്‍ച്ച് എഞ്ചിനൊപ്പം അവതരിപ്പിച്ച പുതിയ സേവനമാണ് യൂചാറ്റ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു ചാറ്റ് ബോട്ട് ആണിത്. അതായത് ഗൂഗില്‍ സെര്‍ച്ചും ചാറ്റ് ജിപിടിയും ഒരു സ്ക്രീനില്‍ ലഭിച്ചാല്‍ എങ്ങനെ ഇരിക്കും അതാണ് യൂചാറ്റ് നല്‍കുന്നത്.