ലഖ്നൗ: ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. അതിനിടെ ഒരു കൗതുക കാഴ്ചയാണ് ശ്രദ്ധേയമാകുന്നത്.
മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ ‘അപരന്’ വോട്ട് ചെയ്യാനെത്തിയതാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയത്. രാജു കോഹ്ലി എന്ന യുവാവാണ് ആദിത്യ നാഥിനെ പോലെ കാവി വസ്ത്രം ധരിച്ച് വോട്ട് ചെയ്യാനെത്തിയത്.
കാവി ജുബ്ബ, കാവി മുണ്ട്, കാവി ഷാള്‍ ധരിച്ച് യോഗിയെപ്പോലെ തല മുണ്ഡനം ചെയ്ത് അദ്ദേഹത്ത പോലെ വാച്ചും കെട്ടിയാണ് രാജു കോഹ്ലി സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ എത്തിയത്. നോയിഡയിലെ സെക്ടര്‍ 11ലുള്ള ബൂത്തിലാണ് ‘ഡ്യൂപ്ലിക്കേറ്റ് യോഗി’ വോട്ട് ചെയ്തത്.
മറ്റുള്ളവര്‍ ക്യൂ നില്‍ക്കുമ്ബോള്‍ ഇയാളെ ചിലര്‍ ക്യൂവില്‍ നിര്‍ത്താതെ വോട്ട് ചെയ്യാന്‍ കൊണ്ടു പോകുന്നതും വീഡിയോയില്‍ കാണാം.