ഗാനഗന്ധർവ്വൻ യേശുദാസിനു ഇന്ന് 82ആം പിറന്നാൾ. കട്ടപ്പറമ്പില്‍ ജോസഫ് യേശുദാസ് എന്ന ഗായകന്, സംഗീതത്തിനും ശബ്ദത്തിനുമൊക്കെയപ്പുറം, കേരളത്തിന്റെയും ലോകമെമ്പാടുമുള്ള മലയാളികളുടെയും സ്വത്വത്തിന്റെ ഭാഗമാണ്. കാലമേറെ കഴിഞ്ഞിട്ടും, ഗായകരേറെ പിറന്നിട്ടും യേശുദാസിന്റെ സ്ഥാനം മലയാളിയുടെ മനസ്സില്‍ സുസ്ഥിരം.
1940 ജനുവരി 10-ന് ഫോര്‍ട്ട് കൊച്ചിയില്‍ അഗസ്റ്റിന് ജോസഫിന്റെയും എലിസബത്തിന്റേയും മകനായി ജനിച്ച യേശുദാസ് അസമീസ്, കശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഇന്ത്യൻ ഭാഷകളിലും പാടിയിട്ടുണ്ട്. 1961 നവംബർ 14ന് ശ്രീനാരായണ ഗുരുദേവന്റെ ജാതിബേദം മത ദ്വേഷം എന്ന വരികൾ പാടികൊണ്ടായിരുന്നു തുടക്കം. ദേവരാജൻ ദഷിണ മൂർത്തി, എം എസ് ബാബുരാജ്, എം കെ അർജുനൻ എന്നിവർ ഒക്കെ ആ സ്വര സഞ്ചാരങ്ങൾ തീർത്തു പാട്ടുകൾ ഒരുക്കി.വയലാർ, പിന്നെ ഭാസ്കരൻ,ശ്രീകുമാരൻ തമ്പി എന്നിവർ ഒക്കെ മത്സരിച്ചു വരികൾ ഒരുക്കി.യേശുദാസ് അവയൊക്കെ അനശ്വര മാക്കി.45000ത്തിൽ ഏറെ സിനിമ പാട്ടുകൾ,25000ത്തിൽ ഏറെ മറ്റു ഗാനങ്ങൾ എല്ലാ ഭാരതീയ ഭാഷകളിലും ഗാനങ്ങൾ,8തവണ ദേശീയ പുരസ്കാരം,24തവണ കേരള സംസ്ഥാന അവാർഡ്.നദിർഷാ സംവിധനം ചെയ്ത് ദിലീപ് നായകനായി എത്തിയ കേശു ഈ വീടിന്റെ നാഥൻ എന്നാ ചിത്രത്തിലെ “പുന്നാര പൂങ്ങാട്ടിൽ എന്ന് തുടങ്ങുന്ന ഗാനമാണ് യേശുദാസിന്റെതായി ഏറ്റവും ഒടുവിൽ പുറത്തുവന്ന ചലച്ചിത്ര ഗാനം.