തിരുവനന്തപുരം: കേരളത്തിലെ കാപസുകളിൽ ജനാധിപത്യം പുനസ്ഥാപിക്കാൻ നടപടി എടുക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് നേതാവ് ചാണ്ടി ഉമ്മൻ പറഞ്ഞു.സ്വാതന്ത്ര്യം ജനാധിപത്യം,സോഷ്യലിസം എന്ന് നാഴികക്ക് നാൽപതുവട്ടം മുദ്രാവാക്യം വിളിക്കുന്ന എസ്.എഫ്.ഐ അക്രമങ്ങൾ അഴിച്ചുവിട്ടു ജനാധിപത്യത്തെ ക്യാംപസുകളിൽ നിന്നും അകത്തി നിർത്തുകയാണ് എന്നും എടുത്തു പറഞ്ഞു. ആൾ ഇന്ത്യാ പ്രൊഫഷണൽ കോൺഗ്രസ്സ്, തിരുവനന്തപുരത് നടത്തിയ നടത്തിയ യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ജനാധിപത്യ സംഘടനകൾക്ക് ഒപ്പം നിന്ന് എബിവിപി യോട് പോരാടുന്ന എസ് എഫ ഐ, കേരളത്തിൽ നടത്തുന്നത് വിദ്യാർത്ഥി വഞ്ചനയനെന്നും അദ്ദേഹം പറഞ്ഞു. AISF വനിതാ നേതാവിന് നേരെ നടത്തിയ അതിക്രമത്തിൽ തെറ്റ് ചെയ്തവർക്ക് എതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു.
K.C. ചന്ദ്രഹാസൻ, പി.എസ്.ശ്രീകുമാർ, രിഡ്സൺ, അർ.ജയപ്രകാശ്, കെ.വിമലൻ,ഡോ. ശാന്തകുമാർ എന്നിവർ സംസാരിച്ചു. വർഗീയ വിഭജനം നടത്തി ഇന്ത്യ യെ പല തട്ടുകളായി വിഭജിച്ച് പിന്നോട്ട് കൊണ്ടുപോകുന്ന ബിജെപി അയ്യായിരത്തിലേറെ വർഷങ്ങൾ പഴക്കമുള്ള ഭാരത സംസ്കാരത്തിനും ,ദർശനങ്ങളും കടക വിരുദ്ധമായി പ്രവർത്തിക്കുകയാണ് എന്നും അതിനെതിരെ യുവാക്കളും പൊതു സമൂഹവും ജാകരൂകമകണം എന്നും എടുത്തു പറഞ്ഞു.