മനാമ: വേൾഡ് യൂത്ത് കോൺവൊക്കേഷൻ മോഡൽ യുണൈറ്റഡ് നേഷൻസ് (WYCMUN) 2021, പ്രധാനമായും ഡബ്ള്യു.വൈ.സി.എം.യു.എൻ 2021-ന്റെ രജിസ്ട്രേഷൻ ഫീസ് വഴി സമാഹരിച്ച വരുമാനം, ബഹ്റൈനിലെ ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ പ്രവർത്തിക്കുന്ന സംഘടനയായ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിലേക്ക് (ICRF) സംഭാവന ചെയ്ദു .
ബഹ്റൈനിലെ ന്യൂ മില്ലേനിയം സ്കൂൾ വിദ്യാർത്ഥിനിയായ ഗൗരി ധിമാൻ (സെക്രട്ടറി-ജനറൽ) കൂടാതെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിയായ ബാല ശ്രീവത്സവ് യെറമില്ലി (ഡെപ്യൂട്ടി സെക്രട്ടറി ജനറൽ), അഡ്മിൻ ടീമിന്റെ പിന്തുണയോടെ നടത്തുന്ന സ്വതന്ത്ര, ലാഭേച്ഛയില്ലാത്ത സംരംഭമായ വേൾഡ് യൂത്ത് കോൺവൊക്കേഷൻ മോഡൽ യുണൈറ്റഡ് നേഷൻസ് (ഡബ്ള്യു.വൈ.സി.എം.യു.എൻ), പാൻഡെമിക്കിന് ശേഷം ബഹ്റൈനിൽ ഈയിടെ അവരുടെ ആദ്യത്തെ ഓഫ്ലൈൻ മോഡൽ യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് നടത്തി.
ബഹ്റൈനിലെ വിവിധ സ്കൂളുകളിൽ നിന്നായി 80-ലധികം വിദ്യാർത്ഥികൾ പങ്കെടുത്ത ഡബ്ള്യു.വൈ.സി.എം.യു.എൻ 2021 വളരെ വിജയകരമായി സംഘടിപ്പിച്ചു. ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുകയും, അവശത അനുഭവിക്കുന്നവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുകയും കൂടാതെ പുനരുപയോഗിക്കാവുന്ന മാസ്കുകൾ വിതരണം ചെയ്യുക, കൊവിഡിനെക്കുറിച്ച് ബോധവൽക്കരണം നടത്തുക, വിഷാദരോഗികൾക്ക് കൗൺസിലിംഗ് നൽകുക, എന്നിങ്ങനെ എണ്ണമറ്റ സഹായങ്ങൾ ചെയ്യുന്ന ഐസിആർഎഫ് ഒരു ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ശക്തമായ സംഘടനയായി നിലകൊള്ളുന്നു.
ഇടത്ത് നിന്ന് ചിത്രത്തിൽ പങ്കജ് നല്ലൂർ – ജനറൽ സെക്രട്ടറി (ഐസിആർഎഫ്), ബാല ശ്രീവത്സവ് യെരമില്ലി – ഡബ്ള്യു.വൈ.സി.എം.യു.എൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, ഗൗരി ധിമാൻ – ഡബ്ള്യു.വൈ.സി.എം.യു.എൻ സെക്രട്ടറി ജനറൽ, മണി ലക്ഷ്മണമൂർത്തി – ട്രഷറർ (ഐസിആർഎഫ്), ആദിത്യ സുന്ദരം – സെക്യൂരിറ്റി ആൻഡ് ഫിനാൻസ് മേധാവി ഡബ്ള്യു.വൈ.സി.എം.യു.എൻ, ധ്രുവ് കൗൾ – ലോജിസ്റ്റിക്സ് മേധാവി (ഡബ്ള്യു.വൈ.സി.എം.യു.എൻ).
