ജക്കാര്‍ത്ത: ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്നു പറന്നുയര്‍ന്നയുടന്‍ തകര്‍ന്നുവീണ ശ്രീവിജയ എയറിന്റെ ബോയിങ് (737-500)വിമാനത്തിന്റെ ഭാഗങ്ങളും യാത്രക്കാരുടെ മൃതദേഹങ്ങളും കടലില്‍ കണ്ടെത്തിയതായി ഇന്താനേഷ്യന് അധികൃതര്‍ അറിയിച്ചു.
ഇന്നലെ ഉച്ചതിരിഞ്ഞാണ് അപകടത്തില്‍ പെട്ടത്. പറന്നുയര്‍ന്നയുടന്‍ വിമാനവുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. വിമാനം കണ്ടെത്തുന്നതിനു വേണ്ടിയുള്ള തിരച്ചിലിനൊടുവില്‍ തകര്‍ന്നുവീണ സ്ഥലം കണ്ടെത്തിയത്. ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് അധികൃതരുടെ നിഗമനം. പത്തുകുട്ടികള്‍ അടക്കം 62 യാത്രികരും ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അധികൃതര്‍ അറിയിച്ചു.