
തിരുവനന്തപുരം: സംസ്ഥാനത്ത് ത്രിതല പഞ്ചായത്ത്, മുന്‍സിപ്പല്‍ – കോര്പ്പറേഷന് ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു. തിരുവനന്തപുരത്ത് അനന്തപത്മനാഭനെ വണങ്ങി, പാളയത്തെ രക്തസാക്ഷി മണ്ഡലത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം കാല്‍നടയായി നഗരസഭയില്‍ എത്തിയാണ് ബിജെപി അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ ജില്ലയിലെ മുതിര്‍ന്ന ബിജെപി നേതാക്കളും പങ്കെടുത്തു. ബിജെപി, കോണ്‍ഗ്രസ് അംഗങ്ങള്‍ ദൈവനാമത്തിലും സിപിഎം അംഗങ്ങള്‍ ദൃഢപ്രതിജ്ഞയും ചൊല്ലിയാണ് അധികാരമേറ്റത്.
ഇതാദ്യമായാണ് തിരുവന്തപുരം നഗരസഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്നത്. 101 ഡിവിഷനുകളില്‍ 50 സീറ്റുകളാണ് ബിജെപി നേടിയത്. തിരുവനന്തപുരം നഗരസഭയില്‍ നല്ല ടീമായി പ്രവര്‍ത്തിക്കുമെന്ന് കെഎസ് ശബരിനാഥന് പറഞ്ഞു. ഭരിക്കുന്നവര്‍ നല്ല കാര്യങ്ങള്‍ ചെയ്താല്‍ സപ്പോര്‍ട്ട് ചെയ്യുമെന്നും തെറ്റ് ചെയ്താല്‍ അത് ആദ്യം ചൂണ്ടിക്കാട്ടുന്നത് കോണ്‍ഗ്രസ് ആയിരിക്കുമെന്നും ശബരീനാഥന് പറഞ്ഞു,
തെരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. മയര്‍, മുനിസിപ്പല്‍ ചെയര്മാന് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 26ന് രാവിലെ 10.30നും ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്മാന് തിരഞ്ഞെടുപ്പ് 2.30നും നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2.30നും നടക്കും. വോട്ടവകാശമുള്ള അംഗങ്ങളുടെ എണ്ണത്തിന്റെ പകുതിയാണ് ക്വാറം വേണ്ടത്. ക്വാറമില്ലെങ്കില്‍ തൊട്ടടുത്ത പ്രവൃത്തിദിവസം യോഗം ചേര്‍ന്ന ക്വാറം ഇല്ലാതെ തെരഞ്ഞെടുപ്പ് നടത്താം


