മഹാരാഷ്ട്ര: ഗ്ലാസ് പ്രതലമുള്ള രാജ്യത്തെ ഏറ്റവും നീളമേറിയ തൂക്കുപാലം നിർമ്മിക്കാനൊരുങ്ങി മഹാരാഷ്ട്ര. അമരാവതിയിലെ ഹിൽസ്റ്റേഷനായ ചിഖൽദരയിലാണ് 407 മീറ്റർ നീളമുള്ള തൂക്കുപാലം നിർമ്മിക്കുന്നത്. ഇതിന്റെ നടുവിൽ 100 മീറ്ററിൽ ഗ്ലാസ് പ്രതലമൊരുക്കും.
ഗ്ലാസ് പ്രതലമുള്ള രാജ്യത്തെ രണ്ടാമത്തെ തൂക്കുപാലമാണിത്. ഒറ്റ കേബിളിൽ നിർമ്മിക്കുന്ന ലോകത്തിലെ ആദ്യത്തെ തൂക്കുപാലം കൂടിയാണിത്.