
മനാമ: വേൾഡ് പ്രവാസി മലയാളി അസ്സോസിയേഷൻ 76-ാം ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ (WPMA) ബഹ്റൈൻ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ നാലാമത് രക്തദാന ക്യാമ്പ് നടത്തുന്നു. ഈ വരുന്ന വെള്ളിയാഴ്ച (12-08-2022) രാവിലെ 7 മണി മുതൽ 12 മണി വരെ മുഹറക്ക് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ചാണ് നടത്തപ്പെടുന്നത്.
രക്തം ദാനം ചെയ്യാൻ താല്പര്യമുള്ളവരും വാഹന സൗകര്യം ആവശ്യമുള്ളവരും താഴെക്കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് അഭിലാഷ് അരവിന്ദ് 39691451, അബ്ദുൽ സലാം 39889086 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
