മനാമ: 75 ആം ഇന്ത്യൻ സ്വാതന്ത്ര്യദിന വാർഷികത്തോടനുബന്ധിച്ച് വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ (WPMA) ബഹറിൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ മൂന്നാമത് രക്തദാന ക്യാമ്പ് നടത്തി.
ബഹറിനിലെ മുഹറഖ് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ, ആഗസ്റ്റ് 13 വെള്ളിയാഴ്ച പൂർണ്ണമായും കൊറോണാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ, WPMA യുടെ മൂന്നാമത് രക്തദാന ക്യാമ്പിൽ, 50-ൽപ്പരം അംഗങ്ങൾ പങ്കെടുക്കുകയും മുഴുവൻ പേർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.

WPMA രക്ഷാധികാരി അംഗമായ അഭിലാഷ് അരവിന്ദ് രക്തദാനം നൽകിക്കൊണ്ട് ക്യാംപ് ഉദ്ഘാടനം നിർവഹിച്ചു.

ക്യാംപിൽ സംസ്ഥാന ഭരണ സമിതി അംഗമായ മാത്യു പി തോമസ് സ്വാഗതം പറയുകയും, രക്ഷാധികാരി അംഗമായ അബ്ദുൽ സലാം, സംസ്ഥാന ഭരണസമിതി അംഗങ്ങളായ അനീഷ്, റിജാസ്, മുഹമ്മദ് സുധീർ എന്നിവരെകൂടാതെ എക്സിക്യൂട്ടീവ് അംഗങ്ങളായ റിനി മോൻ, ശ്രീജ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

രക്ഷാധികാരി അംഗമായ ശ്രീനാഥ് ഓൺലൈൻ മാധ്യമത്തിലൂടെ രക്തദാന ക്യാമ്പിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും പൂർണ്ണ പിന്തുണയും ആശംസകളും അറിയിച്ചു. സംസ്ഥാന ഭരണസമിതി അംഗം ഷാജഹാൻ നന്ദിയും പ്രകാശനം നടത്തി.
