മനാമ: മഹാമാരിയുടെ പ്രഭാവങ്ങളെ അതിജീവിച്ചു വീണ്ടും പ്രവാസമേഖല ഉണർന്നു വരുന്നു. പ്രവാസ ലോകത്തിന്റെ ആകുലതകളും പുത്തൻ ഉണർവുകളും ആശാവഹമായ പദ്ധതികളെക്കുറിച്ചും സംവദിക്കാൻ വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ സ്നേഹസംവാദം ഒരുക്കുന്നു.
ലോക കേരള സഭ അംഗവും, പ്രവാസ മേഖലയിൽ സ്തുത്യർഹ സേവനങ്ങൾക്ക് നിരവധി അവാർഡുകളും നേടിയ അബ്ദുൽ റഊഫ് കൊണ്ടോട്ടി ഡബ്ള്യു.പി.എം.എ ഫേസ്ബുക്ക് പേജിലൂടെ ലൈവിൽ സംവദിക്കുന്നു.
ഈ വരുന്ന മെയ് 3 ന് ഇന്ത്യൻ സമയം വൈകുന്നേരം 7:30 ന് സാമ്പത്തിക കരുതലിനെക്കുറിച്ചും പ്രവാസത്തിന്റെ പുതിയ മേഖലകളെക്കുറിച്ചും കേന്ദ്ര സംസ്ഥാന സർക്കാർ പദ്ധതികളെക്കുറിച്ചും വിശദമായ സംവാദം നടത്തുന്നു.