
മനാമ: ലോക പാരാ തായ്ക്വോണ്ടോ ഓപ്പണ്‍ 2024 പൂംസേ ചാമ്പ്യന്‍ഷിപ്പ് ബഹ്റൈനില്‍ നടക്കും. 2024 നവംബര്‍ 26, 27, 29 തിയതികളില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിനായി ബഹ്റൈന്‍ പാരാലിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറല്‍ അലി മുഹമ്മദ് അല്മാജദും വേള്‍ഡ് തായ്ക്വോണ്ടോ ഫെഡറേഷന് പ്രസിഡന്റ് ഡോ. ചുങ്വോന് ചൗവും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഈ ആഗോള പാരാ തായ്ക്വോണ്ടോ കായിക മത്സരത്തിന് ആതിഥേയത്വം വഹിക്കാന്‍ ബഹ്റൈന്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ അലി മുഹമ്മദ് അല്മാജദ് അഭിമാനം പ്രകടിപ്പിച്ചു.

ബഹ്റൈന്‍ തായ്ക്വോണ്ടോ ഫെഡറേഷനോടൊപ്പം ലോകോത്തര കായിക കേന്ദ്രവും സ്പോര്‍ട്സ് ടൂറിസത്തിന്റെ പ്രധാന ലക്ഷ്യസ്ഥാനവുമായി ബഹ്റൈനില്‍ വിശ്വാസമര്‍പ്പിച്ചതിന് വേള്‍ഡ് തായ്ക്വോണ്ടോ ഫെഡറേഷനെ അദ്ദേഹം നന്ദി അറിയിച്ചു. ബഹ്റൈന്‍ പാരാലിമ്പിക് കമ്മിറ്റിയുമായുള്ള സഹകരണത്തെ പ്രശംസിച്ച ഡോ. ചുങ്വോണ്‍ ചൗ, ഒരു ആഗോള കായിക ലക്ഷ്യസ്ഥാനമായും ലോകമെമ്പാടുമുള്ള പാരാ അത്ലറ്റുകള്‍ക്ക് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള പിന്തുണാ വേദിയായും സ്വയം സ്ഥാപിക്കാനുള്ള ബഹ്റൈന്റെ പ്രതിബദ്ധതയെ അഭിനന്ദിച്ചു. ചാമ്പ്യന്‍ഷിപ്പ് വിജയകരമായി നടത്താനുള്ള ബഹ്റൈന്റെ കഴിവില്‍ ഫെഡറേഷന്റെ ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും inf0@npc.bh എന്ന വെബ്സൈറ്റില്‍ ബന്ധപ്പെടാവുന്നതാണ്.
