മനാമ: ലോക പ്രവാസി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ ബഹ്റൈൻ നാഷണൽ കൌൺസിൽ 51 മത് ബഹ്റൈൻ ദേശീയദിനം ആഘോഷിച്ചു. വേൾഡ് മലയാളി ഫെഡറേഷൻ ബഹ്റൈൻ കോർഡിനേറ്റർ മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രതിഷ് തോമസ് സ്വാഗത പ്രസംഗത്തിൽ അന്നം തരുന്ന നാടിനോടുള്ള കൂറും കടപ്പാടും രേഖപ്പെടുത്തുന്നതോടൊപ്പം ബഹ്റൈൻ ജനതയുടെ സന്തോഷത്തിൽ പങ്കുചേരുന്നു എന്ന് പ്രസ്ഥാവിച്ചു. ബഹ്റൈൻ ഭരണാധികാരികളോടുള്ള നന്ദി രേഖപ്പെടുത്തി കേക്ക് മുറിച്ച് യോഗം അവസാനിച്ചു.
