മനാമ: ആഗോള പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ 2021 വർഷത്തെ ഓണാഘോഷ പരിപാടികൾ ആഗസ്റ്റ് 12 നു കേരള ടൂറിസം പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനിൽ ഉത്ഘാടനം ചെയ്തു. അതിന്റെ ഭാഗമായി ഡബ്ള്യു എം എഫ് ബഹ്റൈൻ നാഷണൽ കൌൺസിൽ ഓഗസ്റ്റ് 20 വെള്ളിയാഴ്ച ഉത്രാടദിനത്തിൽ സംഘടിപ്പിച്ച ഓണാഘോഷം പ്രസിഡന്റ് കോശി സാമുവേൽ ഇന്ത്യൻ ഡിലൈറ്റ് ഹോട്ടലിൽ ഉൽഘാടനം നിർവഹിച്ചു. അന്നേ ദിവസം ബഹ്റൈനിലെ ഒരു ലേബർ ക്യാമ്പിലുള്ള 200 ഓളം വരുന്ന മലയാളി സുഹൃത്തുക്കൾക്ക് ഓണസദ്യ വിതരണം നടത്തുകയും അതോടൊപ്പം ബഹ്റൈൻ നാഷണൽ കൌൺസിൽ ഭാരവാഹികളും കുടുംബാംഗങ്ങളും ചുരുക്കം ചില പ്രവർത്തകരും പങ്കെടുത്ത ഓണാഘോഷ പരിപാടികൾ കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തുകയും ചെയ്തു. പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും ഡബ്ള്യു എം എഫ് ബഹ്റൈൻ നാഷണൽ കൗൺസിൽ നന്ദി അറിയിച്ചു.
Trending
- സി.ബി.ഐയോ ക്രൈംബ്രാഞ്ചോ അന്വേഷിക്കണം; നവീന്‍ ബാബുവിന്റെ ഭാര്യ അപ്പീല്‍ നല്കി
- എയര്‍ ഇന്ത്യ വിമാനം 11 മണിക്കൂറോളം വൈകി; യാത്രക്കാര്‍ പ്രതിഷേധിച്ചു
- ബഹ്റൈന്‍ യുവാക്കളുടെ തൊഴിലവസരങ്ങള്‍: തൊഴില്‍ മന്ത്രാലയവും ഐ.പി.എയും ഖെബെറാത്ത് പരിപാടി നടത്തി
- ബഹ്റൈന്‍ രാജാവ് യു.എ.ഇയില്‍
- തമിഴ്നാട് ഗവർണർക്കെതിരെ സുപ്രീം കോടതി
- തിരുവനന്തപുരം നഗരം ചലിക്കരുത് എന്ന് എസ്എഫ്ഐ തീരുമാനിച്ചാൽ ചലിക്കില്ല; വെല്ലുവിളിച്ച് ആർഷോ
- കൊച്ചിയിലെത്തുന്നവര്‍ക്ക് പുതിയ പദ്ധതിയുമായി കെഎംആര്‍എല്‍
- കൊച്ചിയിലെ ഹോട്ടലില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ചു; ഒരാള്‍ മരിച്ചു