മനാമ: വേൾഡ് മലയാളി ഫെഡറേഷൻ ബഹ്റൈൻ നാഷണൽ കൗൺസിലിന്റെ ചാരിറ്റി പദ്ധതിയിലൂടെ ദീർഘകാലം ബഹ്റൈൻ പ്രവാസിയായിരുന്ന വെഞ്ഞാറമൂട് സ്വദേശി അശോകന്റെ കുടുംബത്തിന് സ്വന്തമായി ഭൂമിയും അതിൽ ഒരു വീടും നിർമിച്ചു നൽകുന്നു. പ്രസിഡന്റ് കോശി സാമൂവേലിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച പദ്ധതിക്ക് മെയ് 6 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വെഞ്ഞാറമൂട് മൂളയത് ആരംഭം കുറിച്ചു.
വേൾഡ് മലയാളി ഫെഡറേഷൻ (WMF) ബഹ്റൈൻ നാഷണൽ കൌൺസിൽ സംഘടിപ്പിച്ച കല്ലിടൽ ചടങ്ങിൽ ബഹുമാനപ്പെട്ട കേരള ഭക്ഷ്യ സിവിൽ സപ്ലയസ് ഉപഫോക്തൃകാര്യ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ മുഖ്യ അഥിതി ആയി പങ്കെടുത്തു. വേൾഡ് മലയാളി ഫെഡറേഷൻ ബഹ്റൈൻ നാഷണൽ കൌൺസിൽ പ്രസിഡന്റ് കോശി സാമുവേൽ ചടങ്ങിലേക്ക് കടന്നുവന്ന ഏവരെയും സ്വാഗതം ചെയ്തു.
ബിഷപ്പ് ഡോ. കെ പി വി എബ്രഹാം, അഡ്വ. ലാലു ജോസഫ്, മൂളയം പഞ്ചായത്ത് അംഗങ്ങളായ ഗീതകുമാരി, വിജയകുമാരി, വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ജോയിന്റ് സെക്രട്ടറി ടോം ജേക്കബ്, ഡബ്ള്യു.എം.എഫ് ബഹ്റൈൻ നാഷണൽ കൌൺസിൽ വനിതാ വിഭാഗം ഹെഡ് മിനി മാത്യു, എക്സിക്യൂട്ടീവ് അംഗമായ റോയ് മാത്യു, പ്രകാശ് ജോൺ തയ്യിൽ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. മന്ത്രി ജി ആർ അനിൽ കല്ലിടൽ കർമം നിർവഹിച്ച ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും ഡബ്ള്യു.എം.എഫ് ബഹ്റൈൻ നാഷണൽ കോർഡിനേറ്റർ മുഹമ്മദ് സാലി നന്ദി രേഖപ്പെടുത്തി.