മനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് എക്സിക്കുട്ടീവ് കമ്മിറ്റി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ തല മുതിർന്ന നേതാവും, ജാതിയുടെയും മതത്തിന്റെയും രാഷ്ട്രത്തിന്റെയും അതിർത്തിവരമ്പുകൾക്കതീതമായി മാനുഷിക ബന്ധങ്ങൾക്കും മത മൈത്രിക്കും വില കൽപ്പിച്ച നേതാവ് ആയിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് അലി തങ്ങളെന്ന് വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് അനുശോചന പ്രമേയത്തിൽ രേഖപ്പെടുത്തി.
വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് പ്രസിഡന്റ് എബ്രഹാം സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന അനുശോചനയോഗത്തിൽ ചെയർമാൻ ബാബു കുഞ്ഞിരാമൻ . ഡബ്ള്യു എം സി മിഡിൽ ഈസ്റ്റ് പ്രൊവിൻസ് പ്രസിഡന്റ് രാധാകൃഷ്ണൻ തെരുവത്ത്,പ്രേംജിത് (ജനറല്‍ സെക്രട്ടറി), ഹരീഷ് നായര്‍ (വൈസ് പ്രസിഡന്റ്) എന്നിവർ സംസാരിച്ചു., എക്സിക്കുട്ടീവ് കമ്മിറ്റി അംഗങ്ങളായ ജിജോ ബേബി ,ജൈസണ്, വിനോദ് നാരായണന് വിനയചന്ദ്രന്, ഗണേഷ് നമ്പൂതിരി എബി തോമസ്, രാജീവ് വെള്ളിക്കോത്ത് എന്നിവരും സംബന്ധിച്ചു.
