വേൾഡ് മലയാളീ കൗൺസിൽ ബഹ്റൈൻ പ്രോവിൻസ് സമ്മർ ഫിയസ്റ്റ 2024 കുടുംബ സംഗമം മിറാഡോർ ഹോട്ടലിൽ വേറിട്ട പരിപാടികളോടെ സംഘടിപ്പിച്ചു. പ്രോവിൻസ് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആവേശഭരിതമായ മികച്ച പങ്കാളിത്തം പരിപാടിയെ ഗംഭീര വിജയമാക്കി. വൈകുന്നേരം 7.30 മുതൽ ആരംഭിച്ച പരിപാടിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾ ആവേശത്തോടെ പങ്കെടുത്തു.
WMC ബഹ്റൈൻ പ്രോവിൻസ് പ്രസിഡന്റ് എബ്രഹാം സാമുവേൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ WMC ബഹ്റൈൻ പ്രോവിൻസ് ജനറൽ സെക്രട്ടറി അമൽദേവ് സ്വാഗതവും വൈസ് ചെയർമാൻമാരായ വിനോദ് നാരായണൻ, എ എം നസീർ, വൈസ് പ്രസിഡന്റ് തോമസ് വൈദ്യൻ, ട്രെഷറർ ഹരീഷ് നായർ, വനിതാ വിഭാഗം പ്രസിഡന്റ് ഷെജിൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. പ്രശസ്ത സിനിമ സീരിയൽ നടിയും WMC കുടുംബാംഗവുമായ ശ്രീലയ റോബിൻ സെലിബ്രിറ്റി ഗസ്റ്റ് ആയി സംസാരിക്കുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.
WMC ഗ്ലോബൽ NEC യും KCA പ്രെസിഡന്റ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ജെയിംസ് ജോൺ, WMC മിഡിൽ ഈസ്ററ് റീജിയൺ വൈസ് ചെയർപേഴ്സൺ ആയി തെരെഞ്ഞെടുക്കപ്പെട്ട ബഹ്റൈനിലെ അറിയപ്പെടുന്ന സാമൂഹിക ജീവകാരുണ്യ പ്രവർത്തകയുമായ ഷെമിലി P ജോൺ, പ്രശസ്ത നാടക, സിനിമ കലാകാരി ലിസി ജോൺ എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. WMC ബഹ്റൈൻ പ്രോവിൻസ് വൈസ് ചെയർമാനും WMC ഇന്റർനാഷണൽ ആർട്സ് ആൻഡ് കൾച്ചറൽ ഫോറം വൈസ് പ്രെസിഡന്റും ആയ വിനോദ് നാരായണന്റെ നേതൃത്വത്തിൽ വനിതാവിഭാഗം പ്രസിഡന്റ് ഷെജിൻ സെക്രട്ടറി അനു അലൻ എന്നിവർ വിനോദ പരിപാടികൾ നിയന്ത്രിച്ചു. ആഗസ്റ് 2 മുതൽ 5 വരെ തിരുവനന്തപുരം ഹയാത് റീജൻസിയിൽ നടക്കുന്ന ഗ്ലോബൽ കോൺഫെറെൻസിൽ 100 അംഗങ്ങളെ പങ്കെടുപ്പിക്കുവാൻ തീരുമാനിച്ചു. WMC വനിതാ വിഭാഗം വൈസ് പ്രസിഡന്റ് ഉഷ സുരേഷ് അവതാരക ആയിരുന്നു. വനിതാ വിഭാഗം ജനറൽ സെക്രട്ടറി അനു അലൻ കൃതജ്ഞത രേഖപ്പെടുത്തി.