വാഷിംഗ്ടണ്‍: ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ കൊവിഡ് രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിക്കാന്‍ കാരണമാകുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന.
ഈ വകഭേദങ്ങളുടെ വ്യാപനം കൊവിഡ് സുനാമി ഉണ്ടാകുമെന്ന് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
കൊവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആരോഗ്യസംവിധാനങ്ങളെ തകര്‍ക്കും. ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം തുടരുകയാണ്. ഇതിനോടൊപ്പം അതിതീവ്ര വ്യാപനശേഷിയുള്ള ഒമിക്രോണും പടരുന്നത് കൊവിഡ് സുനാമിക്ക് കാരണമാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. നിലവില്‍ കൊവിഡ് തീവ്രമാകില്ലെന്ന പറയാന്‍ കഴിയുന്ന ആധികാരികമായ വിവരങ്ങള്‍ ഒന്നും ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
