കുവൈത്ത് സിറ്റി: കുവൈറ്റിലെ നിയമമേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് നിയന്ത്രണങ്ങൾ കർശനമാക്കി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നിയമബിരുദം കർശനമാക്കി. നിലവിൽ 4,576 പേരാണ് സർക്കാർ, സ്വകാര്യ മേഖലകളിൽ ലീഗൽ സ്പെഷ്യലിസ്റ്റ് തസ്തികകളിൽ ജോലി ചെയ്യുന്നത്. വിസ പുതുക്കുന്ന സമയത്ത് യോഗ്യതാ സർട്ടിഫിക്കറ്റുകൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കണമെന്നും നിർദ്ദേശമുണ്ട്.
വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയാൽ നടപടി സ്വീകരിക്കും. ചില തസ്തികകളിൽ സ്വദേശിവത്കരണം നടപ്പിലാക്കും. നിയമബിരുദമുള്ളവരെ മാത്രമേ ഗവേഷണത്തിന് അനുവദിക്കൂ എന്നും അറിയിച്ചു.