
മനാമ: ബഹ്റൈനിലെ സനാബിസിലെ മുബാറക് കാനൂ കോംപ്രിഹെൻസീവ് സോഷ്യൽ സെൻ്ററിൽ സുപ്രീം കൗൺസിൽ ഫോർ വിമൻ പുതിയ വനിതാ സഹായ ഓഫീസ് തുറന്നു.
ഉദ്ഘാടന ചടങ്ങിൽ സാമൂഹിക വികസന മന്ത്രി ഉസാമ അൽ അലവി, സുപ്രീം കൗൺസിൽ ഫോർ വിമൻ സെക്രട്ടറി ജനറൽ ലുൽവ അൽ അവാദി എന്നിവർ സംബന്ധിച്ചു.
രാജ്യത്തെ നാല് ഗവർണറേറ്റുകളിലെയും സോഷ്യൽ സെൻ്ററുകളിൽ വനിതാ സഹായ ഓഫീസുകൾ സ്ഥാപിക്കാനുള്ള കൗൺസിലിന്റെ പദ്ധതിയുടെ ഭാഗമാണിത്. സ്ത്രീകൾക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുകയാണ് ഇതിൻ്റെ ലക്ഷ്യം.
