
തിരുവനന്തപുരം: തിരുവനന്തപുരം പുത്തൻതോപ്പിലെ വീട്ടിൽ അമ്മയും ഒൻപത് മാസം പ്രായമുള്ള കുഞ്ഞും തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ കേരള വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കഠിനംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട സംഭവത്തെക്കുറിച്ച് തിരുവനന്തപുരം റൂറൽ എസ്പിയോട് റിപ്പോർട്ട് തേടി. മരണപ്പെട്ട അഞ്ജുവിന്റെ മാതാപിതാക്കളോട് അവരുടെ വെങ്ങാനൂരിലുള്ള വസതിയിലെത്തി കമ്മിഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി, അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ എന്നിവർ വിവരങ്ങൾ ആരാഞ്ഞു. വനിതാ കമ്മിഷൻ സി ഐ ജോസ് കുര്യൻ, സി പി ഒ ജയന്തി എന്നിവരും കൂടെയുണ്ടായിരുന്നു.

