മനാമ: ദീപാവലി ആഘോഷിക്കുന്നതിന്റെ ഭാഗമായി വിമൻ ഓഫ് ഇന്ത്യ സീരീസ് ബഹ്റൈൻ (ഡബ്ല്യുഐഎസ്ബി) ബഹ്റൈനിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. മുൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിലുള്ള ദേശീയ ദുഃഖാചരണത്തെത്തുടർന്ന് മെഗാമാർട്ട് ബഹ്റൈന്റെ പിന്തുണയോടെ ‘ഗിഫ്റ്റ്-ഫോർ സംവൺ സ്പെഷ്യൽ’ എന്ന പേരിൽ പ്രോഗ്രാം പുനഃക്രമീകരിക്കുകയായിരുന്നു.
മഹൂസ്, അഡ്ലിയ, സിഞ്ച് എന്നിവയുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 50 മധുരപലഹാര പാക്കറ്റുകൾ ഡബ്ല്യു.ഐ.എസ്.ബി ടീം വിതരണം ചെയ്തു. ഇത് വിമൻ ഓഫ് ഇന്ത്യ സീരീസ് ബഹ്റൈന്റെ ആദ്യ ചാരിറ്റി പ്രവർത്തനമാണെന്നും ഭാവിയിൽ സമാനമായ രീതിയിൽ ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുമെന്നും ഡബ്ല്യുഐഎസ്ബി സ്ഥാപക സുമിത്ര പ്രവീൺ പറഞ്ഞു.
വനിതാ ശാക്തീകരണം ലക്ഷ്യമിട്ടുള്ള ഗ്രൂപ്പ് ഇപ്പോൾ ഒരു വർഷമായി ബഹ്റൈനിന്റെ സാമൂഹിക രംഗത്ത് സജീവമാണ്.