തിരുവനന്തപുരം: വഞ്ചിയൂരിൽ യുവതി ലൈംഗികാതിക്രമം നേരിട്ട സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന് വടകര എം.എൽ.എയും ആർ.എം.പി നേതാവുമായ കെ.കെ രമ. മുഖ്യമന്ത്രിയുടെ മൂക്കിൻ തുമ്പിലാണ് തുടർച്ചയായ ആക്രമണങ്ങൾ നടക്കുന്നത്. വിഷയം നാളെ സഭയിൽ ഉന്നയിക്കും.
പൊലീസിനെ വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി ന്യായീകരിച്ചത് തെറ്റാണെന്നും കെ.കെ.രമ പറഞ്ഞു. തിരുവനന്തപുരത്ത് ലൈംഗികാതിക്രമം നേരിട്ട യുവതിയെ വീട്ടിൽ എത്തി സന്ദർശിച്ച ശേഷമായിരുന്നു പ്രതിപക്ഷ എം.എൽ.എയുടെ പ്രതികരണം.