പത്തനംതിട്ട: ഏരിയ കമ്മറ്റിയംഗത്തിന്റെ മോശം പെരുമാറ്റത്തിനെതിരെ വനിതാനേതാവ് നല്കിയ പരാതി ജില്ലാ നേതൃത്വം അട്ടിമറിക്കുന്നുവെന്ന ആരോപണത്തില്‍ പത്തനംതിട്ട സി.പി.എമ്മില്‍ വിവാദം കനക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകയും എന്‍.ജി.ഒ യൂണിയന് നേതാവുകൂടിയായ വനിതയാണ് സി.പി.എം കോന്നി ബ്രാഞ്ച് കമ്മറ്റി അംഗത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. ഇവര്‍ പാര്‍ട്ടിയ്ക്ക് പരാതി നല്‍കിയിട്ട് നാല് മാസമായി. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം നടന്ന കരിയാട്ടം ഫെസ്റ്റിനിടെയാണ് പരാതിക്കാസ്പദമായ സംഭവം. തുടര്‍ന്ന് വനിതാനേതാവ് സി.പി.എം ജില്ലാ സെക്രട്ടറിയ്ക്ക് പരാതി നല്കി. പിന്നീട് പാര്‍ട്ടി നിയോഗിച്ച അന്വേഷണകമീഷന് ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും നടപടി അനന്തമായി നീട്ടിക്കൊണ്ടുപോവുന്നതിലാണ് അതൃപ്തി പുകയുന്നത്.
Trending
- ബഹ്റൈനില്‍ കുട്ടികളുടെ ടി.വി. ചാനല്‍ തുടങ്ങുന്നതിന് പാര്‍ലമെന്റിന്റെ അംഗീകാരം
- നിയമ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആണ്‍സുഹൃത്തിനായി തിരച്ചില്‍ ഊര്‍ജിതം
- 2024ലെ മികച്ച അറബ് ഒളിമ്പിക് സംഘടനയ്ക്കുള്ള അവാര്‍ഡ് ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റിക്ക്
- ആക്രമിക്കാന്‍ വന്നാല്‍ വീട്ടില്‍ക്കയറി അടിച്ചു തലപൊട്ടിക്കും: സി.പി.എമ്മിനെതിരെ അന്‍വറിന്റെ ഭീഷണി പ്രസംഗം
- കോഴിക്കോട്ട് റോഡ് തടഞ്ഞ് സി.പി.എം. സമരം: വലിയ നേതാക്കളെ ഒഴിവാക്കി പോലീസ് കേസെടുത്തു
- അസര്ബൈജാന് പ്രസിഡന്റിന്റെ പുത്രിമാര്‍ ഹമദ് രാജാവിനെ സന്ദര്‍ശിച്ചു
- അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പും നേപ്പാള്‍ എംബസിയും ചേര്‍ന്ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
- മകന്റെ സുഹൃത്തായ 14കാരനൊപ്പം വീട്ടമ്മ നാടുവിട്ടു; തട്ടിക്കൊണ്ടുപോയതിന് കേസ്