കോഴിക്കോട്: ഫറോക്കിൽ ട്രെയിനിൽ കയറുന്നതിനിടെ വീണു യുവതിക്ക് ദാരുണാന്ത്യം. തലശ്ശേരി പുല്ലൂക്കര ജാസ്മിൻ വില്ലയിൽ ഹാഷിമിന്റെ ഭാര്യ വാഹിതയാണ് (44) മരിച്ചത്. സിഎംഎ പരീക്ഷ എഴുതുന്ന മകള്‍ക്കൊപ്പം രാമനാട്ടുകരയിലെ സെന്ററിൽ എത്തി മടങ്ങുന്നതിനിടെ വൈകിട്ട് 5.15നാണു അപകടം. എറണാകുളം–നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസിൽ കയറുന്നതിനിടെ പിടിവിട്ടു താഴേക്കു വീഴുകയായിരുന്നു. മൃതദേഹം കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മകൻ: സി.കെ.ഫഹദ്.
Trending
- അൽ ഫുർഖാൻ രക്ത ദാന ക്യാമ്പ് ഞായറാഴ്ച മുഹറം ഒന്നിന്
- തിയ്യരെ പ്രത്യേക സമുദായമായി രേഖപ്പെടുത്തണം: തിയ്യ മഹാസഭ
- കോഴിക്കോട്ട് ഓട്ടോറിക്ഷയില്‍ കയറിയ വയോധികയുടെ ആഭരണം ഡ്രൈവര്‍ കവര്‍ന്നു; വഴിയില്‍ തള്ളിയിട്ടു
- രണ്ടാം ഘട്ട ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ഗുരുദേവ സോഷ്യൽ സൊസൈറ്റി
- ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു
- ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ പ്രത്യേക ശസ്ത്രക്രിയാ പാക്കേജ്
- മലപ്പുറത്ത് 13കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിലെ പ്രതിയ്ക്ക് 120 വർഷം കഠിന തടവ്
- കൊച്ചിയിലെ ഫ്ലാറ്റിൽ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ