കൊച്ചി: വൈപ്പിന് കുഴിപ്പിള്ളിയില് വനിത ഓട്ടോ ഡ്രൈവര്ക്ക് മര്ദനമേറ്റു. വൈപ്പിൻ പള്ളത്താംകുളങ്ങരയിലെ ഓട്ടോ ഡ്രൈവർ ജയയ്ക്കാണ് മർദനമേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. ഓട്ടോ സവാരിയ്ക്ക് വേണ്ടി വിളിച്ച യുവാക്കളാണ് മർദിച്ചതെന്ന് പൊലീസ് അറിയിച്ചു. മർദനത്തിൽ ഗുരുതര പരുക്കേറ്റ ജയ ചികിത്സയിലാണ്. ഓട്ടോയിൽ കയറിയ 3 യുവാക്കളാണ് ജയയെ മർദിച്ചതെന്ന് സഹോദരി പറഞ്ഞു. കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് പോകണമെന്നു പറഞ്ഞാണ് മൂവരും ഓട്ടോയിൽ കയറിയത്. കുഴുപ്പിള്ളിയിൽ നിന്നാണ് ഓട്ടോ വിളിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിയ ശേഷം അവിടെ നിന്ന് തിരിച്ച് കുഴുപ്പിള്ളിയിലെത്തിയ ശേഷമാണ് യുവാക്കൾ മർദിച്ചത്. നാട്ടുകാരാണ് അവശനിലയിലായ ജയയെ ആശുപത്രിയിലെത്തിച്ചത്. മർദനത്തിൽ വാരിയെല്ലുകൾ ഒടിഞ്ഞതുൾപ്പടെ ജയയ്ക്ക് ഗുരുതര പരുക്കുണ്ടെന്നും സഹോദരി പറഞ്ഞു.
Trending
- ബഹ്റൈനില് മദ്ധ്യാഹ്ന ജോലി നിരോധനം പ്രാബല്യത്തില്
- ജാഗ്രത പാലിക്കുക: സംഘര്ഷബാധിത പ്രദേശങ്ങളിലെ ബഹ്റൈനികളോട് വിദേശകാര്യ മന്ത്രാലയം
- അവശ്യവസ്തുക്കളുടെ ലഭ്യതയും വിലയും: ബഹ്റൈനിലെ വിപണികളില് നിരീക്ഷണം
- സാന്ഡ്ഹേഴ്സ്റ്റ് പേസ് സ്റ്റിക്കിംഗ് ചാമ്പ്യന്ഷിപ്പില് ബഹ്റൈന് ആഭ്യന്തര മന്ത്രാലയത്തിന്റെ ടീമുകള്ക്ക് ഒന്നാം സ്ഥാനം
- സല്മാബാദില് ഗോഡൗണില് തീപിടിത്തം
- ബഹ്റൈന് വിമാനത്താവളത്തില് വന് മയക്കുമരുന്ന് വേട്ട; യുവാവ് പിടിയില്
- ഇറാനെതിരായ ഇസ്രായേല് ആക്രമണത്തെ ബഹ്റൈന് അപലപിച്ചു
- അഹമ്മദാബാദ് വിമാനാപകടം: ബഹ്റൈന് അനുശോചിച്ചു