ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന വിദേശമദ്യവുമായി യുവതി പിടിയിൽ. മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഒമ്പതാം വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന സജിതയാണ് പിടിയിലായത്. തോപ്പുംപടി മുണ്ടംവേലി സ്വദേശിനിയാണ്.
150 കുപ്പി വിദേശമദ്യവും വാറ്റ് ഉപകരണങ്ങളും 30 ലിറ്റർ കോടയും ചന്ദനമുട്ടിയും പിടിച്ചെടുത്തു. അബ്ക്കാരി ആക്ട് പ്രകാരം സജിതക്കെതിരെ കേസെടുത്തു.
മാരാരിക്കുളം സി ഐ രാജേഷ്, എസ് ഐമാരായ പ്രതാപൻ,ഹരിശങ്കർ സീനിയർ സി പി ഒ രസ്ന, മഞ്ജുഷ എന്നിവർ ചേർന്നാണ് മദ്യം പിടികൂടിയത്.