
മനാമ: ബഹ്റൈനില്‍ ലൈസന്‍സില്ലാതെ കിന്റര്ഗാര്ട്ടന് നടത്തിയ കേസില്‍ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തതായി ഫാമിലി ആന്റ് ചൈല്‍ഡ് പ്രോസിക്യൂഷന് മേധാവി അറിയിച്ചു.
ആവശ്യമായ അനുമതിയില്ലാതെ കിന്റര്ഗാര്ട്ടന് നടത്തിയതിന് നേരത്തെ ഇവര്‍ക്ക് രണ്ടുതവണ പിഴ ചുമത്തിയിരുന്നു. പിന്നെയും ഇവര്‍ അത് തുടരുകയായിരുന്നു. വീണ്ടും പരാതി ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലം പരിശോധിച്ച ഉദ്യോഗസ്ഥര്‍ അവിടെ മുപ്പതോളം കുട്ടികളെ കണ്ടെത്തി. കുട്ടികള്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ഉറപ്പാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് സ്ഥാപനം നടത്തുന്നതെന്നും പരിശോധനയില്‍ കണ്ടെത്തി.
തുടര്‍ന്ന് കൂടുതല്‍ അന്വേഷണം നടത്തിയ ശേഷം ഇവര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
