ഹ്യൂസ്റ്റൺ : വേൾഡ് മലയാളി കൗൺസിൽ ഹ്യൂസ്റ്റൺ പ്രോവിൻസ് പുതിയ ദ്വിവർഷ ഭാരവാഹികൾ ഏപ്രിൽ മൂന്നാം തീയതി വൈകുന്നേരം സ്റ്റാഫോർഡ് ദേശി റസ്റ്റോറൻറ്റിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ചുമതലയേറ്റു. അമേരിക്ക റീജയൻ വൈസ് പ്രസിഡൻറ് (അഡ്മിൻ) എൽദോ പീറ്റർ സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.
ചെയർമാനായി മാത്യുസ് മുണ്ടയ്ക്കൻ, പ്രസിഡണ്ടായി റോയി മാത്യു, ജനറൽ സെക്രട്ടറിയായി ജിൻസ് മാത്യു, ട്രഷററായി സജി ബി പുളിമൂട്ടിൽ എന്നിവരാണ് ചുമതയിൽ പ്രവേശിച്ചത്. മാത്യു പന്നപാറ (വൈസ് ചെയർമാൻ), സന്തോഷ് ഐപ്പ് (വൈസ് പ്രസിഡൻറ്) (അഡ്മിൻ), ജോജി ജോസഫ് (വൈസ് പ്രസിഡൻറ്) (ഓർഗ്)
ജോഷി മാത്യു (ജോയിൻ സെക്രട്ടറി), തോമസ് മാമൻ (ജോയിൻ ട്രഷറർ), അജു ജോൺ (പബ്ലിക് റിലേഷൻ ചെയർ), ജെനുമോൻ തോമസ് (കൾച്ചറൽ പ്രോഗ്രാം ചെയർ), സുബിൻ സുകുമാരൻ (ചാരിറ്റി ഫോറം ചെയർ), അനിതാ സജി (വുമൺസ് ഫോറം ചെയർ), ഷീബ റോയ് (യൂത്ത് ആൻഡ് സ്റ്റുഡൻസ് ഫോറം ചെയർ), ടെന്നിസൺ മാത്യു (ഹെൽത്ത് ഫോറം ചെയർ), ജോൺസൺ കല്ലുംമൂട്ടിൽ (അഡ്വൈസറി ബോർഡ് ചെയർ), എൽദോ പീറ്റർ, ജോമോൻ ഇടയാടി എന്നിവർ അഡ്വൈസറി ബോർഡ് മെമ്പർമാരും ആയി ചുമതലയിൽ പ്രവേശിച്ചു.
റിപ്പോർട്ട്: അജു വാരിക്കാട്